vij

തിരുവനന്തപുരം: കെൽട്രോൺ ടെക്‌നിക്കൽ ഡയറക്ടറായി ഡോ. എസ്.വിജയൻപിള്ള നിയമിതനായി.

പ്രതിരോധ മേഖലയുമായി ബന്ധപ്പെട്ട കെൽട്രോൺ പദ്ധതികളുടെ മേൽനോട്ടവും ഏകോപനവുമാണ് ചുമതല. എൻ.പി.ഒ.എൽ മുൻ ഡയറക്ടറാണ്. അന്തർ വാഹിനികൾ,നാവിക കപ്പലുകൾ എന്നിവയുമായി ബന്ധപ്പെട്ട സോണാർ പദ്ധതികളുടെ നിർവഹണത്തിൽ 34 വർഷത്തെ പരിചയമുള്ള അദ്ദേഹം നാവികസേനയുടെ നിരവധി പദ്ധതികൾക്ക് നേതൃത്വം നൽകി. കെൽട്രോണിന്റെ ഭാവി വികസനത്തിൽ വിജയൻ പിള്ളയുടെ നിയമനം പ്രയോജനപ്പെടുമെന്ന് വ്യവസായ മന്ത്രി പി.രാജീവ് പറഞ്ഞു.