a

തിരുവനന്തപുരം: പോളിടെക്‌നിക് ഡിപ്ലോമ പ്രവേശനത്തിന്റെ അന്തിമ റാങ്ക് ലിസ്റ്റും ഒന്നാമത്തെ അലോട്ട്‌മെന്റ് ലിസ്റ്റും പ്രസിദ്ധീകരിച്ചു. www.polyadmission.org വെബ് പോർട്ടലിൽ ആപ്ലിക്കേഷൻ നമ്പർ, രജിസ്‌ട്രേഷൻ നമ്പർ, മൊബൈൽ നമ്പർ, ജനന തീയതി ഇവ നൽകി റാങ്ക് ലിസ്റ്റ് പരിശോധിക്കാം. അസ്സൽ സർട്ടിഫിക്കറ്റുകളുമായി സെപ്തംബർ 3 ന് വൈകിട്ട് നാലിനകം കോളേജിലെത്തി ഫീസ് അടച്ച് പ്രവേശനം നേടണം. അല്ലാത്തവരുടെ അലോട്ട്‌മെന്റ് റദ്ദാകുകയും അടുത്ത അലോട്ടുമെന്റുകളിൽ ഒഴിവാക്കപ്പെടുകയും ചെയ്യും. അലോട്ട്‌മെന്റ് ലഭിച്ചവർക്ക് ഉയർന്ന ഓപ്ഷനുകൾ ഓൺലൈനായി പുനഃക്രമീകരിക്കാം.