തിരുവനന്തപുരം: തിരുവോണത്തിന് 27 വിഭവങ്ങളടങ്ങുന്ന പരമ്പരാഗത ഓണസദ്യയുമായി ഓ ബൈ താമര. തിരുവോണ നാളായ സെപ്‌തംബർ 8ന് ഉച്ചയ്‌ക്ക് 12 മുതൽ 2.30വരെ പുലികളിയുടെയും ചെണ്ടമേളത്തിന്റെയും അകമ്പടിയോടെയാണ് ഓ ബൈ താമരയുടെ ഐക്കോണിക്ക് കൺവെൻഷൻ സെന്ററായ ഓപസിൽ രുചികരമായ ഓണസദ്യ ഒരുക്കിയിരിക്കുന്നത്.

സദ്യ വീട്ടിലേക്ക് കൊണ്ടുവരാൻ ആഗ്രഹിക്കുന്നവർക്കായി ഓ ബൈ താമരയുടെ പിക്ക്അപ്പ് ബോക്‌സുകൾ ലഭ്യമാണ്. പിക് അപ്പ് ബോക്‌സുകൾ സെപ്‌തംബർ 6 വരെ ബുക്ക് ചെയ്യാം. ഇൻഡൈനിംഗിന് 1099 രൂപയും പിക് അപ്പ് ബോക്‌സുകൾക്ക് 1299 രൂപയുമാണ് നിരക്ക്. ബുക്കിംഗിനും റിസർവേഷനും ഫോൺ: +91 4717100111, +91 471666088.