തിരുവനന്തപുരം:കൃത്യതയ്ക്കായി വിദേശ ഏജൻസികളുടെ കാലാവസ്ഥ പ്രവചനം കേരളം പണം നൽകി വാങ്ങുമെന്ന് മന്ത്രി കെ. രാജൻ നിയമസഭയെ അറിയിച്ചു. ഇന്ത്യയിലെ ഏജൻസിയായ സ്കൈമേറ്റ്,അമേരിക്കൻ ഏജൻസികളായ എർത്ത് നെറ്റ് വർക്സ്, ഐ.ബി. എം ഗ്രാഫ് എന്നിവയുടെ കാലാവസ്ഥ പ്രവചനങ്ങളാണ് വാങ്ങുന്നത്. ലോകത്ത് ഏറ്റവും ആധികാരികമായ കാലാവസ്ഥ പ്രവചനം നൽകുന്നുവെന്ന് അവകാശപ്പെടുന്ന സ്‌ഥാപനമാണ് ഐ.ബി.എം ഗ്രാഫ്.