തിരുവനന്തപുരം:സംസ്ഥാന കർഷക കടാശ്വാസ കമ്മീഷൻ സെപ്റ്റംബർ മാസത്തിൽ ജില്ലയിൽ സിറ്റിംഗ് നടത്തുന്നു. സിറ്റിംഗിൽ ചെയർമാൻ റിട്ട.ജസ്റ്റിസ് കെ. അബ്രഹാം മാത്യുവും കമ്മീഷൻ അംഗങ്ങളും പങ്കെടുക്കും.സെപ്റ്റംബർ 2ന് കമ്മീഷൻ ആസ്ഥാനത്ത് ഓഫ്‌ലൈനായും മൂന്നിന് ഓൺലൈനായും നടത്തും.രാവിലെ 9ന് മുതൽ സിറ്റിംഗ് ആരംഭിക്കും.നോട്ടീസ് ലഭിച്ച അപേക്ഷകരും ധനകാര്യ സ്ഥാപനങ്ങളും രേഖകൾ സഹിതം ഹാജരാകണം.