
തിരുവനന്തപുരം: തൊടുപുഴ കുടയത്തൂരിലുണ്ടായ ഉരുൾപൊട്ടലിൽ മരിച്ച അഞ്ച് പേരുടെ ആശ്രിതർക്ക് നഷ്ടപരിഹാരം നൽകുന്നതിൽ മന്ത്രിസഭായോഗം ഇന്ന് തീരുമാനമെടുക്കും.
പ്രകൃതിദുരന്തത്തിൽ മരിക്കുന്നവർക്ക് അഞ്ച് ലക്ഷം വീതവും വീടും സ്ഥലവും പൂർണമായി നഷ്ടപ്പെട്ടവർക്ക് ആറ് ലക്ഷം വീതവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് നൽകാനാണ് വ്യവസ്ഥ. വീടുകൾക്കും കൃഷിക്കുമുള്ള നാശനഷ്ടത്തിന് സംസ്ഥാന ദുരിതാശ്വാസനിധിയിൽ നിന്നാണ് നഷ്ടപരിഹാരം നൽകുക.