ശ്രീകാര്യം :168-ാമത് ശ്രീനാരായണ ഗുരുദേവ ജയന്തി ചെമ്പഴന്തി ഗുരുകുലത്തിൽ സെപ്തംബർ 8,9,10 തീയതികളിൽ വിപുലമായ പരിപാടികളോടെ ആഘോഷിക്കും.സംസ്ഥാന ടൂറിസം വാരാഘോഷ പരിപാടികളുടെ വേദിയായ ഗുരുകുലത്തിൽ സെപ്തംബർ 6 മുതൽ 10 വരെ വിവിധ കലാപരിപാടികളും ദീപാലങ്കാരങ്ങളും ഉണ്ടായിരിക്കുമെന്ന് ഗുരുകുലം സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ അറിയിച്ചു.

6 ന് വൈകിട്ട് 7 മുതൽ നൃത്തവിസ്മയം 2022, 7 ന് വൈകിട്ട് 6 മുതൽ യൂത്ത് ക്വയർ ഗാനമേള, 7 മണി മുതൽ ചൈത്രം മീഡിയയുടെ മെഗാഷോ,തിരുവോണ ദിനമായ 8ന് രാവിലെ വിശേഷാൽ പൂജകൾക്കും മഹാഗണപതിഹവനത്തിനും ശേഷം 7.30ന് സ്വാമി ശുഭാംഗാനന്ദ പതാക ഉയർത്തി ആഘോഷങ്ങൾക്ക് തുടക്കമിടും.തുടർന്ന് ഗുരുദക്ഷിണ,വനിതാ സ്വയംസഹായ സംഘം അവതരിപ്പിക്കുന്ന ഗുരുദേവ കീർത്തന ആലാപനം. ഉച്ചയ്ക്ക് 12 ന് ഗുരുപൂജ. തുടർന്ന് തിരുവോണസദ്യ.വൈകിട്ട് 5ന് കുശമുട് നൃത്തനൃത്യങ്ങൾ,6ന് കഥാപ്രസംഗം,7ന് ഡാൻസ് . 9ന് രാവിലെ വിശേഷാൽ പൂജകൾ 12ന് ഗുരുപൂജയും അന്നദാനവും വൈകിട്ട് 6 ന് ഗാനോത്സവം, 7.30ന് ഗാനമേള. തിരു ജയന്തി ദിനമായ 10 ന് രാവിലെ 6 ന് വയൽവാരം വീട്ടിൽ വിശേഷാൽ പൂജയും സമൂഹപ്രാർത്ഥനയും. 10 ന് സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യും. എ.എ.റഹീം എം.പി. അദ്ധ്യക്ഷത വഹിക്കും. ഐ.ബി. സതീഷ് എം.എൽ.എ , ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. അനന്തഗോപൻ, പാളയം ഇമാം ഡോ.വി.പി.സുഹൈബ് മൗലവി, ജി.മോഹൻദാസ്, ഡോ.ഡി.രാജു, പ്രൊഫ.എസ്.ശിശുപാലൻ, ഷൈജു പവിത്രൻ, കുണ്ടൂർ എസ്.സനൽ തുടങ്ങിയവർ സംസാരിക്കും. വിദ്യാഭ്യാസ-സാഹിത്യ മത്സര അവാർഡുകളും നൽകും.11 മുതൽ ഗുരുപൂജയും വിശേഷാൽ സദ്യയും. ഉച്ചയ്ക്കുശേഷം 3ന് തിരുജയന്തി ഘോഷയാത്ര. ഉദ്ഘാടനം മന്ത്രി ജി.ആർ.അനിൽ . വി.കെ.പ്രശാന്ത് എം.എൽ.എ യുടെ അദ്ധ്യക്ഷതയിൽ ഡെപ്യൂട്ടി മേയർ പി.കെ.രാജു, കൗൺസിലർമാരായ സ്റ്റാൻലി ഡിക്രൂസ്, ഗായത്രീദേവി, എസ്.എൻ ഡി.പി യോഗം പത്രാധിപർ സ്മാരക യൂണിയൻ സെക്രട്ടറി ആലുവിള അജിത്, പി.മഹാദേവൻ , എസ്.സുനിൽകുമാർ എന്നിവർ പങ്കെടുക്കും. വൈകിട്ട് 4.30 ന് ഗുരുകുലത്തിൽ നിന്നാരംഭിക്കുന്ന ജയന്തി ഘോഷയാത്ര ഉദയഗിരി,ജനതാ റോഡ്,ചെല്ലമംഗലം,കരിയം,ചെക്കാലമുക്ക് ,വെഞ്ചാവോട് വഴി ചെമ്പഴന്തി പോസ്റ്റാഫീസ് ജംഗ്ഷൻ വരെ പോയി ഗുരുകുലത്തിൽ സമാപിക്കും. വൈകിട്ട് 6.30ന് തിരുജയന്തി മഹാസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ. യുടെ അദ്ധ്യക്ഷതയിൽ ശിവഗിരി മഠം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ജയന്തി സന്ദേശം നൽകും. സ്വാമി സൂക്ഷ്മാനന്ദ,സ്വാമി ശുഭാംഗാനന്ദ, കെ.മുരളീധരൻ എം.പി,ഗോകുലം ഗോപാലൻ,ഡോ.ബി.ഗോവിന്ദൻ , കേരളകൗമുദി ന്യൂസ് എഡിറ്റർ ഡോ. ഇന്ദ്രബാബു, കൗൺസിലർ ചെമ്പഴന്തി ഉദയൻ, അനീഷ് ചെമ്പഴന്തി തുടങ്ങിയവർ പങ്കെടുക്കും. രാത്രി 10 ന് ഉത്സവമേളം മെഗാഷോ. സെപ്തംബർ 3,4,5 തീയതികളിൽ നടക്കുന്ന കലാ-സാഹിത്യ മത്സരങ്ങളുടെ ഉദ്ഘാടനം 3ന് രാവിലെ 9 ന് ബിഗ് ബോസ് ഫെയിം മണികണ്ഠൻ തോന്നയ്ക്കൽ നിർവഹിക്കും. കാര്യവട്ടം ശ്രീകണ്ഠൻ നായരുടെ അദ്ധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ ബിന്ദു വി.ആർ., അനിൽ ഓംകാർ, സ്വാമി ശുഭാംഗാനന്ദ, ഡോ.എസ് ഗീതാകുമാരി, സിംല രാജീവ് എന്നിവർ പങ്കെടുക്കും. സെക്രട്ടറി, ജയന്തി ആഘോഷക്കമ്മിറ്റി എന്ന പേരിൽ കനറാ ബാങ്ക് ശ്രീകാര്യം ബ്രാഞ്ച് S B A/c No.40032200040074, IFSC No.CNRB0014003 ൽ സംഭാവന നൽകാവുന്നതാണ്. അന്വേഷണങ്ങൾക്ക് 8281119121,0471-2595121,2592721 എന്നീ നമ്പരുകളിൽ ബന്ധപ്പെടണമെന്ന് സ്വാമി ശുഭാംഗാനന്ദ അറിയിച്ചു.