പാറശാല: മഹേശ്വരം ശിവപാർവതി ക്ഷേത്രത്തിലെ വിനായക ചതുർത്ഥി ആഘോഷങ്ങൾ ഇന്ന് സമാപിക്കും. കഴിഞ്ഞ 10 ദിവസങ്ങളായി നടന്ന് വന്ന നവഗ്രഹ ശാന്തിഹോമം, ഇന്ന് രാവിലെ നടക്കുന്ന അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തോടെ സമാപിക്കും. ഇന്ന് രാവിലെ 3ന് ക്ഷേത്ര മഠാധിപതി സ്വാമി മഹേശ്വരാനന്ദ സരസ്വതിയുടെ നേതൃത്വത്തിൽ 1008 കൊട്ടത്തേങ്ങ, ശർക്കര,തേൻ,നെയ്യ്,മലർപ്പൊടി,കരിമ്പ്,കദളിപ്പഴം,മോദകം,ഉണ്ണിയപ്പം,എള്ള് എന്നി വിഭവങ്ങൾ ചേർത്ത് അഷ്ടദ്രവ്യ കൂട്ടൂണ്ടാക്കി പ്രത്യേകം തയാറാക്കിയ ഹോമകുണ്ഡത്തിൽ സമർപ്പിക്കുന്നതോടെ അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തിന് തുടക്കമാവും. വിനായക ചതുർത്ഥി ആഘോഷങ്ങളുടെ സമാപന സമ്മേളനം കേന്ദ്രമന്ത്രി വി.മുരളീധരൻ ഉദഘാടനം ചെയ്യും. ജില്ലാ പഞ്ചായത് പ്രസിഡന്റ് അഡ്വ.സുരേഷ് കുമാർ അദ്ധ്യക്ഷത വഹിക്കും.