തിരുവനന്തപുരം:വിലക്കയറ്റം കൊണ്ട് പൊറുതി മുട്ടിയിട്ടും സർക്കാർ ജീവനക്കാർക്ക് കാലാനുസൃതമായി ഉത്സവബത്തയിലും ബോണസിലും വർദ്ധന വരുത്താത്ത സർക്കാർ നടപടി പ്രതിഷേധാർഹമാണെന്ന് പി.ഉബൈദുള്ള എം.എൽ.എ പറഞ്ഞു.സ്റ്റേറ്റ് എംപ്ലോയീസ് യൂണിയൻ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിയ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ജില്ലാ പ്രസിഡന്റ് എസ്. ഹാസിലുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന സെക്രട്ടറി പോത്തൻകോട് റാഫി, ലീഗ് ജില്ലാ ജനറൽ സെക്രട്ടറി കണിയാപുരം ഹലീം, നസീം ഹരിപ്പാട് തുടങ്ങിയവർ പങ്കെടുത്തു.