
ചോറ്റാനിക്കര: കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളേജ് അസി. പ്രൊഫസർ കുളക്കാട്ട് കേദാരത്തിൽ ഡോ. ശ്രീജിത്ത് ( 44) നിര്യാതനായി. എഴുത്തുകാരനും പ്രഭാഷകനും ഇരുപതിലേറെ ഗവേഷണപ്രബന്ധങ്ങളുടെയും അഞ്ചു പുസ്തകങ്ങളുടെയും രചയിതാവുമാണ്. പുസ്തകലോകം മലയാളം റിസർച്ച് ഫൗണ്ടേഷൻ പ്രഥമ സെക്രട്ടറിയാണ്. കൂത്താട്ടുകുളം കോഴിപ്പിളളിൽ വിദ്യാമന്ദിരത്തിൽ പരേതനായ ഗോപാലകൃഷ്ണ കൈമളുടെയും ശാന്തമ്മയുടെയും മകനാണ്. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് ചോറ്റാനിക്കരയിലെ വീട്ടുവളപ്പിൽ. ഭാര്യ: ഹരിത. മക്കൾ: ഗോപീകൃഷ്ണൻ, ഹൃദിക.