alikoya

തിരുവനന്തപുരം: വ്യവസായിയും പൊതുപ്രവർത്തകനുമായ എൻ.സി ആലിക്കോയ (78) ചെന്നൈയിൽ നിര്യാതനായി. കോഴിക്കോട് ചാലിയം മലയാ ഹൗസിലാണ് തറവാട്. അഞ്ച് ദശാബ്‌ദത്തിലേറെയായി ചെന്നൈ അണ്ണാനഗറിലായിരുന്നു താമസം. മദ്രാസ് മുസ്ലിം അസോസിയേഷൻ (മുൻ വൈസ് പ്രസിഡന്റ്),​ ചെന്നൈ എം.ഇ.എസ് എന്നീ സംഘടനകളിൽ സജീവ സാന്നിദ്ധ്യമായിരുന്നു. ഭാര്യ:ആമിന.​ മക്കൾ: സാബിറ,നസീമ,ഹാത്തിക്ക,റിയാസ്.