
വക്കം: കായിയ്ക്കരക്കടവ് പാലം പണിയുന്നതിന്റെ നടപടികൾക്ക് വേഗത വർദ്ധിപ്പിക്കണമെന്ന് സി.ഐ.ടി.യു വക്കം മേഖലാ കൺവെൻഷൻ ആവശ്യപ്പെട്ടു. കൺവെൻഷൻ സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റിയംഗം അഡ്വ. ആറ്റിങ്ങൽ ജി. സുഗുണൻ ഉദ്ഘാടനം ചെയ്തു. എം. അക്ബർഷ അദ്ധ്യക്ഷനായി. സി.ഐ.ടി.യു ആറ്റിങ്ങൽ ഏരിയാ സെക്രട്ടറി അഞ്ചുതെങ്ങ് സുരേന്ദ്രൻ സംഘടനാ റിപ്പോർട്ടും, കോർഡിനേഷൻ കമ്മിറ്റി കൺവീനർ കെ. അനിരുദ്ധൻ റിപ്പോർട്ടും അവതരിപ്പിച്ചു. ടി.ഷാജു, ന്യൂട്ടൺ അക്ബർ, എസ്. പ്രകാശ്, ജെ.സലിം, എ.ആർ. റസൽ തുടങ്ങിയവർ സംസാരിച്ചു. കാരവിള പ്രകാശ് (കൺവീനർ) എ.ആർ. റസൽ(ജോ. കൺവീനർ) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.