sndp

തിരുവനന്തപുരം: എസ്.എൻ.ഡി.പി യോഗം പാപ്പനംകോട് ശാഖയിൽ പുതിയ ഭരണസമിതി നിലവിൽ വന്നു. പ്രഭാകരൻ (പ്രസിഡന്റ്), എ.അനിൽകുമാർ(സെക്രട്ടറി), അരുൺകുമാർ(വൈസ് പ്രസിഡന്റ്), എ.വിജുകുമാർ(യൂണിയൻ പ്രതിനിധി), ര‌ഞ്ജിത്ത്, ശ്യാംകുമാർ, എ.മോഹനൻ, ഷിബുകുമാർ.വി, രാജീവ്, ബാലചന്ദ്രൻ, ശ്രീജിത്ത്, ശ്രീകുമാരി, പ്രീത, റീന (കമ്മിറ്റി അംഗങ്ങൾ) തുടങ്ങിയവരാണ് ഭരണസമിതിയംഗങ്ങൾ. ഡോ.പി. പല്‌പു സ്‌മാരക യൂണിയൻ വൈസ് പ്രസിഡന്റ് എം.കെ ദേവരാജ് പുതിയ പ്രസിഡന്റിനും സെക്രട്ടറിക്കും ശാഖയുടെ രേഖകളും മറ്റും കൈമാറി.യൂണിയൻ സെക്രട്ടറി അനീഷ് ദേവൻ, യൂണിയൻ കൗൺസിലർ സോമസുന്ദരം,യൂത്ത് മൂവ്‌മെന്റ് ജില്ലാ ചെയർമാൻ മുകേഷ്, വനിതാസംഘം സെക്രട്ടറി ആശാരാജേഷ്, സജി പാപ്പനംകോട് എന്നിവർ പങ്കെടുത്തു.