
തിരുവനന്തപുരം: ഇന്ത്യൻ കോഫി ഹൗസ് വർക്കേഴ്സ് റിട്ടയേസ് ആൻഡ് ഫാമിലി മെമ്പേഴ്സ് വെൽഫെയർ കോഓപ്പറേറ്റീവ് സൊസൈറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച എസ്.എസ്.എൽ.സി, പ്ലസ്ടു വിജയികളുടെ അനുമോദനവും കാഷ് അവാർഡ് വിതരണവും മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു.വഞ്ചിയൂർ വാർഡ് കൗൺസിലർ ഗായത്രി ബാബു അദ്ധ്യക്ഷയായി. സംഘം പ്രസിഡന്റ് അനിൽ മണക്കാട് സ്വാഗതം പറഞ്ഞു. കൈരളി ചാനൽ ന്യൂസ് ഡറക്ടർ എൻ.പി. ചന്ദ്രശേഖരൻ മുഖ്യാതിഥിയായിരുന്നു. സംഘം സെക്രട്ടറി ജി. വിനോദ്കുമാർ, വൈസ്.പ്രസിഡന്റ് വി.സുരേഷ് കുമാർ,സ്റ്റാഫ് ശ്രീനാഗേഷ്.ജെ തുടങ്ങിയവർ പങ്കെടുത്തു.