
തിരുവനന്തപുരം: തമിഴ്നാട്ടിൽ നിന്ന് അതിർത്തി കടന്നെത്തുന്ന പച്ചക്കറികളിൽ അപകടകരമായ രീതിയിൽ രാസകീടനാശിനികളുടെ സാന്നിദ്ധ്യം റിപ്പോർട്ട് ചെയ്യപ്പെടുന്നതിനാൽ തമിഴ്നാട് സർക്കാരിന്റെ മേൽനോട്ടവും കർഷകർക്കുള്ള ബോധവത്ക്കരണവും ശക്തമാക്കണമെന്ന് കൃഷിമന്ത്രി പി.പ്രസാദ് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനോട് ആവശ്യപ്പെട്ടു. മുരിങ്ങ,കറിവേപ്പില,മല്ലിയില,പച്ചമുളക്,കാപ്സിക്കം,ബീൻസ്,ബീറ്റ്റൂട്ട്,ക്യാരറ്റ്,പാവയ്ക്ക എന്നിവകളിൽ നിരോധിത കീടനാശിനികളുടെ സാന്നിദ്ധ്യം കൂടിയ തോതിലാണ് കണ്ടെത്തിയിട്ടുള്ളത്. മന്ത്രി ജി.ആർ അനിലിനൊപ്പം ചെന്നൈയിൽ സ്റ്റാലിനെ സന്ദർശിച്ചപ്പോഴാണ് സംസ്ഥാന സർക്കാരിന്റെ ആവശ്യമായി ഇക്കാര്യം ശ്രദ്ധയിൽപ്പെടുത്തിയത്.