കിളിമാനൂർ:നഗരൂർ പഞ്ചായത്ത് വെള്ളല്ലൂർ പാളയത്ത് സ്ഥാപിച്ച ബഡ്സ് സ്‌കൂൾ കെട്ടിടം ഉദ്ഘാടനസജ്ജമായി.ഭിന്നശേഷികുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടെ പഞ്ചായത്ത് ജനകീയാസൂത്രണം പദ്ധതിയിൽ നിന്ന് 20 ലക്ഷം രൂപ വിനിയോഗിച്ചാണ് എല്ലാവിധ സൗകര്യങ്ങളോടും കൂടി പാളയത്തുള്ള പഞ്ചായത്ത് വക ഭൂമിയിൽകെട്ടിടം നിർമ്മിച്ചത്.ബഡ്സ് സ്‌കൂളിന്റെ ഉദ്ഘാടനം നാളെ വൈകിട്ട് 3ന് നടക്കുന്ന ചടങ്ങിൽ മന്ത്രി വീണാജോർജ്ജ് ഉദ്ഘാടനം ചെയ്യും.ഒ.എസ് അംബിക എം.എൽ.എ അദ്ധ്യക്ഷയാകും.ബഡ്സ് സ്‌കൂളിന് സമീപം നിർമ്മിച്ച വഴിയോര വിശ്രമകേന്ദ്രത്തിന്റെ ഉദ്ഘാടനം അടൂർ പ്രകാശ് എം.പി നിർവഹിക്കും.പഞ്ചായത്ത് പ്രസിഡന്റ് ഡി.സ്മിത സ്വാഗതം പറയും.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.പി. മുരളി മുഖ്യാതിഥിയാകും.