oram

കിളിമാനൂർ:ഓണക്കാലത്ത് സബ്സിഡി നിരക്കിൽ പൊതുജനങ്ങൾക്ക് അവശ്യസാധനങ്ങൾ ലഭ്യമാക്കുന്നതിനായി സഹകരണവകുപ്പ് കൺസ്യൂമർ ഫെഡിന്റെ നേതൃത്വത്തിൽ പ്രാഥമിക സഹകരണസംഘങ്ങളുടെ പങ്കാളിത്തത്തോടെ നടത്തുന്ന ഓണം സഹകരണ വിപണിയുടെ ഉദ്ഘാടനം കിളിമാനൂർ കസ്തൂർബാ സർവീസ് സഹകരണ ബാങ്ക് അങ്കണത്തിൽ നടന്നു.വിപണിയുടെ ഉദ്ഘാടനം സംസ്ഥാന സഹകരണ യൂണിയൻ ചെയർമാൻ കോലിയക്കോട് എൻ. കൃഷ്ണൻനായർ നിർവ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.പി.മുരളി അദ്ധ്യക്ഷത വഹിച്ചു.ബാങ്ക് പ്രസിഡന്റ് എസ്.ഗോപാലകൃഷ്ണൻ സ്വാഗതം പറഞ്ഞു.കിളിമാനൂർ പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ. മനോജ്,കാർഷികവികസന ബാങ്ക് പ്രസിഡന്റ് എം.ഷാജഹാൻ,എൻ.സുദർശൻ,എ.ഇബ്രാഹിംകുട്ടി,പി. സജികുമാർ,എൻ.എം.ബീന തുടങ്ങിയവർ സംസാരിച്ചു.ബാങ്ക് സെക്രട്ടറി ആർ.ഉണ്ണികൃഷ്ണൻ നായർ നന്ദി പറഞ്ഞു.