
വക്കം: വക്കം ഫാർമേഴ്സ് ബാങ്കിന്റെ നേതൃത്വത്തിൽ ഓണമാവേലി സ്റ്റോർ വിപണന കേന്ദ്രം വക്കത്ത് ആരംഭിച്ചു. സഹകരണ സംഘം പ്രസിഡന്റ് ജെ.സലീം ആദ്യ വിതരണോദ്ഘാടനം നിർവഹിച്ചു. ഷാജു.ടിയുടെ അദ്ധ്യക്ഷതയിൽ ബോർഡ് അംഗങ്ങളായ ഷാജഹാൻ, സോമനാഥൻ, പ്രശോഭന, ദീപ, രവീന്ദ്രൻ, സോണി സഹകരണ സംഘം ജീവനക്കാർ എന്നിവർ പങ്കെടുത്തു.