വിതുര:കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴേസ് യൂണിയൻ വിതുര യൂണിറ്റ് ജനറൽബോഡി യോഗം യൂണിയൻ ബ്ലോക്ക് പ്രസിഡന്റ് സി.സദാശിവൻനായർ ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ് എം.യോഹന്നാൻ അദ്ധ്യക്ഷത വഹിച്ചു.വിശിഷ്ഠസേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ ലഭിച്ച വിതുര പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ എസ്.ശ്രീജിത്ത്,എസ്.ആർ.പ്രദീപ്,വി.ഗൗതമൻ എന്നിവരെ ഉപഹാരം നൽകി ആദരിച്ചു.എസ്.എസ്.എ..സി പ്ലസ്ടൂ പരീക്ഷകളിൽ മികച്ചവിജയം നേടിയ വിദ്യാർത്ഥികളെ ഉപഹാരം നൽകി അനുമോദിച്ചു.നവാഗതരായ പെൻഷൻകാർക്ക് സ്വീകരണവും നൽകി.യൂണിറ്റ് സെക്രട്ടറി വി.ശശിധരൻനായർ,ബ്ലോക്ക് ജോയിന്റ് സെക്രട്ടറി ബി.പരമേശ്വരൻനായർ, പി.ശ്രീകണ്ഠൻനായർ, എസ്.ശ്രീകുമാർ, ജി.എൽ.അനിൽകുമാർ,എൻ.രാമചന്ദ്രൻനായർ എന്നിവർ പങ്കെടുത്തു.