
തിരുവനന്തപുരം: 26നദികളിൽ സാൻഡ് ഓഡിറ്റിംഗ് പൂർത്തിയാക്കിയെന്നും 14നദികളിൽ മണൽ ഖനനം നടത്താനുള്ള ഉത്തരവ് കളക്ടർമാർക്ക് നൽകിയെന്നും മന്ത്രി കെ.എൻ. ബാലഗോപാൽ നിയമസഭയിൽ പറഞ്ഞു. നദികളിലും അണക്കെട്ടുകളിലും നിറഞ്ഞുകിടക്കുന്ന മണൽ വാരിയാൽ വരുമാനമുണ്ടാക്കാനും വെള്ളപ്പൊക്കം നിയന്ത്രിക്കാനുമാവും. നികുതിയിതര വരുമാനം വർദ്ധിപ്പിക്കാൻ വകുപ്പുകളെ സംയോജിപ്പിച്ച് നടപടികളെടുക്കും. അനധികൃത മണൽക്കടത്ത് നടത്തിയതിന് പിടിച്ചെടുത്ത 1175വാഹനങ്ങൾ വിറ്റതിലൂടെ ആറുകോടി ഖജനാവിലെത്തി. പൊലീസ് പിടിച്ചെടുക്കുന്നതും ഉപേക്ഷിക്കപ്പെട്ടതുമായ വാഹനങ്ങൾ ലേലം ചെയ്യും. നികുതിവിഹിതവും കേന്ദ്രസർക്കാരിന്റെ സാമ്പത്തികനയവും സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയിലാക്കുമെന്നും പി.നന്ദകുമാറിന്റെ ശ്രദ്ധക്ഷണിക്കലിന് മന്ത്രി മറുപടി നൽകി.