
തിരുവനന്തപുരം: ഡോക്ടർമാർ മുഖംതിരിച്ച് നിൽക്കുകയാണെങ്കിലും ഹൈക്കോടതി ഉത്തരവു പ്രകാരം അഞ്ച് മെഡിക്കൽ കോളേജുകളിലും കാസർകോട് ജനറൽ ആശുപത്രിയിലും രാത്രികാല പോസ്റ്റുമാർട്ടം നടത്താൻ നടപടിയെടുക്കുമെന്ന് മന്ത്രി വീണാ ജോർജ്ജ് നിയമസഭയിൽ പറഞ്ഞു. ഇത് ജനങ്ങളുടെ ആവശ്യമാണ്. കാസർകോട് മാർച്ചിൽ രാത്രികാല പോസ്റ്റുമാർട്ടം തുടങ്ങി. ഇതുവരെ 7 പോസ്റ്റുമാർട്ടം രാത്രിയിൽ നടത്തി. ഫോറൻസിക് സർജന് പുറമെ അസി. സർജന്മാരെയും കൂടുതൽ നഴ്സിംഗ് അസിസ്റ്റന്റ്, അറ്റൻഡർമാരെയും നിയോഗിക്കുമെന്നും എൻ.എ. നെല്ലിക്കുന്നിന്റെ സബ്മിഷന് മന്ത്രി മറുപടി നൽകി.