മലയിൻകീഴ് :മലയിൻകീഴ് ഗ്രാമപഞ്ചായത്തും കുടബംശ്രീയും സംയുക്തമായി സംഘടിപ്പിക്കുന്ന 'ആനപ്പാറ ഫെസ്റ്റ്2022' 3 മുതൽ 10 വരെ നടക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് എ.വൽസലകുമാരി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.3 ന് വൈകിട്ട് 5ന് സാഹിത്യകാരൻ ബെന്യാമിൻ ഉദ്ഘാടനം നിർവഹിക്കും.വൈകിട്ട് 6 ന് അങ്കണവാടി ടീച്ചർമാർ അവതരിപ്പിക്കുന്ന തിരുവാതിര,രാത്രി 7ന് നാടകം,8.30ന് ഗാനമേള.4 ന് രാവിലെ 10ന് കുട്ടികലോൽസവം,വിജയോൽസവം,വൈകിട്ട് 5ന് മണപ്പുറം ഗ്രാമസ്വരാജ് ഗ്രന്ഥശാല അവതരിപ്പിക്കുന്ന കലാപരിപാടി,രാത്രി 7ന് നാടകം,8ന് സോൾ ഓഫ് ഫോൽക്.5ന് രാവിലെ 11ന് കുടുംബശ്രീ സിംബോസിയം,വൈകിട്ട് 4ന് കുടുംബശ്രീ പരിപാടികൾ,5ന് നാടൻ പാട്ട്,6ന് നൃത്തനൃത്യങ്ങൾ,6ന് ഗസൽ.6ന് വൈകിട്ട് 4ന് കുടുംബശ്രീ അംഗങ്ങൾ അവതരിപ്പിക്കുന്ന കലാപരിപാടി,7ന് നാടകം,8 ന് സിനിമാസ്റ്റിക് ഡാൻസ്,9ന് പടയണി.7ന് വൈകിട്ട് 6ന് ഓണഗാനമേള,രാത്രി 7.30ന് ഉത്രാടനിലാവ്.9ന് രാത്രി 7ന് വയലിൻ ഫ്യൂഷൻ,8ന് ഗാനമേള.10ന് വൈകിട്ട് 6 ന് നാടകം,രാത്രി 7ന് കവി മുരുകൻ കാട്ടാക്കട അവതരിപ്പിക്കുന്ന മെഗാ പൊയട്രി ഷോ കനൽപൊട്ട്.പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.സുരേഷ്ബാബു,സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.വാസുദേവൻനായർ,പഞ്ചായത്ത് സെക്രട്ടറി എം.എ.ബിന്ദുരാജ്,ബി.കെ.ഷാജി എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.