കടയ്ക്കാവൂർ :കടയ്ക്കാവൂർ ഗ്രാമപഞ്ചായത്തിന്റെ കീഴാറ്റിങ്ങൽ കുടുംബരോഗ്യകേന്ദ്രത്തിൽ നഴ്സിംഗ് ഓഫീസറുടെ ഒരു താത്കാലിക ഒഴിവിലേയ്ക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തും.ജനറൽ നഴ്സിംഗ് ആൻഡ് മിഡ് വൈഫറി, പോസ്റ്റ് ബേസിസ് ബി.എസ്.സി നഴ്സിംഗ്,എം.എസ്.സി നഴ്സിംഗ് എന്നി യോഗ്യതയുള്ളവരെ പരിഗണിക്കും. യോഗ്യത തെളിയിക്കുന്ന രേഖകളും ആവശ്യമായ പകർപ്പുകളും സഹിതം 13ന് രാവിലെ 11ന് കീഴാറ്റിങ്ങൽ കുടുംബരോഗ്യകേന്ദ്രത്തിൽ നടക്കുന്ന വാക്ക് ഇൻഇന്റർവ്യൂവിന് ഹാജരാകണം.