g-venugopal

തിരുവനന്തപുരം: മൂന്നാമത് പരവൂർ ജി.ദേവരാജൻ മാസ്റ്റർ പുരസ്‌കാരത്തിന് ഗായകൻ ജി.വേണുഗോപാൽ അർഹനായി.25000 രൂപയും ശിൽപ്പവും പ്രശസ്തിപത്രവും അടങ്ങിയതാണ് പുരസ്‌കാരം.ഔസേപ്പച്ചൻ,രവി മേനോൻ,രാജീവ് ആലുങ്കൽ എന്നിവരടങ്ങിയ ജൂറിയാണ് ജേതാവിനെ തിരഞ്ഞെടുത്തത്. ഒപ്പം സിനിമ മേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരത്തിന് നടൻ മധുവും അർഹനായി.പരവൂർ സംഗീതസഭയുടെ അഞ്ചാം വാർഷികദിനമായ നവംബർ ഒന്നിന് പരവൂരിൽ നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തിൽ വച്ച് പുരസ്‌കാരം സമർപ്പിക്കും.പ്രസ്ക്ലബിൽ നടന്ന വാർത്താസമ്മേളനത്തിൽ സംഗീതസഭ പ്രസിഡന്റ് സജി അരങ്ങ്,സെക്രട്ടറി മാങ്കുളം രാജേഷ്,ട്രഷറർ ഗോപിനാഥപിള്ള,രവി മേനോൻ, മണിക്കുട്ടൻ,ബിജു.എം.എസ്,ലേഖ,പരവൂർ ജയ എന്നിവർ പങ്കെടുത്തു.