നെയ്യാറ്റിൻകര:ജില്ലയിലെ പ്രാദേശിക വാർത്താരംഗത്തെ മികച്ച ജേർണലിസ്റ്റുകളെയും ഫോട്ടോഗ്രാഫറെയും കണ്ടെത്തുന്നതിനായി നെയ്യാറ്റിൻകര സ്വദേശാഭിമാനി ജേർണലിസ്റ്റ് ഫാറം പ്രസ് ക്ലബ് സ്വദേശാഭിമാനി മീഡിയ അവാർഡുകൾക്കായി അപേക്ഷ ക്ഷണിച്ചു.2022 ജനുവരി 1 മുതൽ ജൂൺ 30 വരെയുളള വാർത്തകളും ഫോട്ടോയുമാണ് അവാർഡിനായി പരിഗണിക്കുന്നത്. ദൃശ്യമാധ്യമ രംഗത്തെ വാർത്തകൾ ഡി.വി.ഡി അല്ലെങ്കിൽ പെൻഡ്രൈവിലും പത്ര മാദ്ധ്യമ രംഗത്തെയും ഫോട്ടോഗ്രാഫി രംഗത്തെയും അവാർഡുകൾക്ക് വാർത്തകളുടെ കോപ്പിയുമാണ് അപേക്ഷയോടൊപ്പം അയയ്ക്കേണ്ടത്.അപേക്ഷ സെക്രട്ടറി, സ്വദേശാഭിമാനി ജേർണലിസ്റ്റ് ഫോറം പ്രസ് ക്ലബ്,അക്ഷയാ കോംപ്ലക്സ്, നെയ്യാറ്റിൻകര എന്ന വിലാസത്തിൽ 15ന് മുമ്പ് അയയ്ക്കണം.ഫോൺ : 9995333449, 9895451515