തിരുവനന്തപുരം: ഖാദർ കമ്മിറ്റി റിപ്പോർട്ടിന്മേലുള്ള സ്‌കൂൾ ഏകീകരണ നടപടികൾ സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിന് വിരുദ്ധമായതിനാൽ സ്‌കൂൾ ഏകീകരണ നീക്കത്തിൽ നിന്ന് സർക്കാർ പിന്മാറണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ആവശ്യപ്പെട്ടു. ഏകീകരണ നടപടികൾ നിറുത്തിവയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് കേരള ഹയർ സെക്കൻഡറി ടീച്ചേഴ്സ് യൂണിയൻ ( കെ.എച്ച്.എസ്.ടി.യു ) നടത്തിയ സെക്രട്ടേറിയറ്റ് ധർണ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കെ.എച്ച്.എസ്.ടി.യു സംസ്ഥാന പ്രസിഡന്റ് ഒ. ഷൗക്കത്തലി അദ്ധ്യക്ഷത വഹിച്ചു. പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി,​ എം.എൽ.എമാരായ ടി.വി. ഇബ്രാഹിം, എൻ. ഷംസുദ്ദീൻ, കുറുക്കോളി മൊയ്‌തീൻ, സംസ്ഥാന നേതാക്കളായ കെ.ടി. അബ്ദുൾ ലത്തീഫ്, ഡോ.എസ്. സന്തോഷ് കുമാർ, നിസാർ ചേലേരി, വിളക്കോട്ടുർ മുഹമ്മദലി, നുങ്കമാൻ ശിബിലി,​ സംസ്ഥാന ജനറൽ സെക്രട്ടറി പാണക്കാട് അബ്ദുൾ ജലീൽ,​ മുഹമ്മദ് ജാസിം എന്നിവർ പങ്കെടുത്തു.