photo

പാലോട്:കേരളകൗമുദി ധനശ്രീ ഗ്രൂപ്പുമായി ചേർന്ന് സംഘടിപ്പിച്ച അത്തോത്സവം ഓണ വിളംബരമായി.പാലോട് വൃന്ദാവനം കൺവെൻഷൻ സെന്ററിൽ നടന്ന പരിപാടി കേരളകൗമുദി ഡി.ജി.എം ചന്ദ്രദത്ത് ഉദ്ഘാടനം ചെയ്തു. ധനശ്രീ ഗ്രൂപ്പ് ചെയർമാൻ പുലിയൂർ രാജൻ മുഖ്യാതിഥിയായി.കേരള കൗമുദി ഏരിയ സർക്കുലേഷൻ മാനേജർ പ്രദീപ് കാച്ചാണി അദ്ധ്യക്ഷത വഹിച്ചു. നന്ദിയോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എസ്.ബാജിലാൽ,ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വി.ആർ.സലൂജ, പി.ആർ.ഡി ഇൻഫർമേഷൻ ഓഫീസർ സതികുമാർ,ധനശ്രീ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ ധനശ്രീ അഭിലാഷ്,ചലച്ചിത്ര ടെലിവിഷൻ താരങ്ങളായ സംഗീതാ മോഹൻ,പ്രദീപ് പ്രഭാകർ,ഷിജുമോൻ,കൗമുദി ടി.വി പ്രോഗ്രാം പ്രൊഡ്യൂസർ പ്രദീപ് മരുതത്തൂർ, വിഷ്ണുവി മീഡിയ തുടങ്ങിയവർ സംസാരിച്ചു. അസീന ബീവി സ്വാഗതം പറഞ്ഞു.ഗൗരീ കൃഷ്ണ പ്രാർത്ഥനാഗീതം ആലപിച്ചു. സമാപന സമ്മേളനം സ്വാഗതസംഘം കൺവീനറും പെരിങ്ങമ്മല പഞ്ചായത്ത് മെമ്പറുമായ ഗീതാ പ്രിജിയുടെ അദ്ധ്യക്ഷതയിൽ നന്ദിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശൈലജാ രാജീവൻ ഉദ്ഘാടനം ചെയ്തു. വൃന്ദാവനം ഗ്രൂപ്പ് ചെയർമാൻ ഡോ.അജേഷ് വൃന്ദാവനം,സുനിലാൽ ശിവ, പ്രമോദ് ലാൽ, കേരളകൗമുദി അസി.മാനേജർ (പരസ്യം) രാഹുൽ,കേരളകൗമുദി സർക്കുലേഷൻ ടീം സാംബശിവൻ,ആതിര,രാധാകൃഷ്ണൻ എന്നിവർ പങ്കെടുത്തു.ധനശ്രീ ഹീറോ,ധനശ്രീ ഹോണ്ട,വൃന്ദാവനം ഗ്രൂപ്പ്, മിൻസ ഹോം അപ്ലയൻസ്,ലോട്ടസ് ഫാൻസി, ലാൽ ക്രിയേഷൻസ്,വി മീഡിയ,ശിവ ഗ്രൂപ്പ്,ദേവഗ്രൂപ്പ് എന്നിവരാണ് അത്തോത്സവം സ്പോൺസർ ചെയ്തത്. ജനമിത്ര ആംബുലൻസ് ടീമിന്റെ സൗജന്യ സേവനവും ലഭ്യമാക്കിയിരുന്നു.