augu31a

ആറ്റിങ്ങൽ: എസ്.എൻ.ഡി.പി യോഗം ആറ്റിങ്ങൾ യൂണിയനുകീഴിലുള്ള ചെമ്പൂര് മുദാക്കൽ ശാഖയിൽ പുതുതായി നിർമ്മിച്ച ഗുരുദേവ ക്ഷേത്രത്തിൽ പ്രതിഷ്ഠിക്കാനുള്ള പഞ്ചലോഹ വിഗ്രഹ രഥ ഘോഷയാത്ര ഗുരദേവ വിഗ്രഹത്തിൽ ഹാരാർപ്പണം നടത്തി ആറ്റിങ്ങൽ യൂണിയൻ പ്രസിഡന്റ് എസ്. ഗോകുൽദാസ് ഉദ്ഘാടനം ചെയ്തു.

ശാഖാ പ്രസിഡന്റ് അതീഷ് കുമാർ, സെക്രട്ടറി അജികുമാർ മറ്റ് കമ്മിറ്റി അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ 10ന് ചതയ ദിനത്തിൽ പ്രതിഷ്ഠ നടത്തും.ഗുരുദേവ പഞ്ചലോഹ വിഗ്രഹം ശിവഗിരിയിൽ പൂജിച്ച ശേഷമാണ് ഘോഷയാത്ര ആരംഭിച്ചത്. ഘോഷയാത്രയിൽ യൂണിയൻ തലത്തിൽ വിവിധയിടങ്ങളിലായി യൂണിയൻ പ്രസിഡന്റ് എസ്.ഗോകുൽദാസ്, യൂണിയൻ സെക്രട്ടറി എം.അജയൻ,വൈസ് പ്രസിഡന്റ് ഷാജി,കൗൺസിൽ അംഗങ്ങളായ സുരേഷ് ബാബു,ദഞ്ചുദാസ് ,യൂത്ത് മൂവ്‌മെന്റ് ഭാരവാഹികളായ ജയപ്രസാദ്, ദിനേശ്, വനിതാസംഘം പ്രസിഡന്റ് സുശീലരാജൻ,വൈസ് പ്രസിഡന്റ് പ്രശോഭാ ഷാജി, ബിന്ദുവിനു,ഗീതാ സുരേഷ്, ലത.ടി.ഒ എന്നിവർ പങ്കെടുത്തു.