തിരുവനന്തപുരം: ഓണക്കാലത്ത് ശുദ്ധമായ പാൽ ഉറപ്പാക്കുന്നതിനായി ക്ഷീര വികസന വകുപ്പിന്റെ ഓണക്കാല പാൽ പരിശോധന സംവിധാനവും ഇൻഫർമേഷൻ സെന്ററും പട്ടം ക്ഷീരവികസന വകുപ്പ് ആസ്ഥാനത്തെ ജില്ലാ ക്വാളിറ്റി കൺട്രോൾ ലാബിൽ 3 മുതൽ 7 വരെ പ്രവർത്തിക്കും. കർഷകർക്കും ജനങ്ങൾക്കും സൗജന്യമായി പാൽ പരിശോധിക്കാം. കുറഞ്ഞത് 200 മില്ലി പാലും പാക്കറ്റ് ആണെങ്കിൽ പാക്കറ്റ് പൊട്ടിക്കാതെയും എത്തിക്കണം. അന്യസംസ്ഥാനത്ത് നിന്നുള്ള പാൽ പരിശോധിക്കാൻ പാറശാല കേന്ദ്രീകരിച്ച് സ്ഥിരം പരിശോധന സംവിധാനം 24 മണിക്കൂറും പ്രവർത്തിക്കുന്നുണ്ട്.