തിരുവനന്തപുരം:സി-സ്റ്റെഡ് എംപ്ലോയീസ് പ്രൊട്ടക്ഷൻ യൂണിയൻ ഒഫ് കേരളയുടെ നേതൃത്വത്തിൽ തൊഴിൽരഹിതരായ ജീവനക്കാർ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിയ പട്ടിണി സമരം ജോബ് മൈക്കിൾ എം.എൽ.എ ഉദ്‌ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് പ്രൊഫ.കെ.ഐ.ആന്റണി അദ്ധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി എൻ.എം.മാത്യു കുട്ടി, സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് ജിമ്മി മറ്റത്തിപ്പാറ,ജില്ലാ പ്രസിഡന്റ് സഹായദാസ്,ഗോപി മാധവൻ,രാജേഷ് എന്നിവർ പങ്കെടുത്തു. കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക വകുപ്പിന് കീഴിൽ പ്രവർത്തിച്ചിരുന്ന സി-സ്റ്റെഡ് സ്ഥാപനം 2020ൽ പിരിച്ചുവിട്ടതിനെത്തുടർന്നാണ് ജീവനക്കാർക്ക് ജോലി നഷ്ടമായത്.