തിരുവനന്തപുരം: ട്രിവാൻഡ്രം ചേമ്പർ ഒഫ്‌ കോമേഴ്‌സ്‌ ആൻഡ്‌ ഇൻഡസ്‌ട്രി (ടി.സി.സി.ഐ) സംഘടിപ്പിക്കുന്ന ട്രിവാൻഡ്രം എയർലൈൻ ഉച്ചകോടി നാളെ ഉച്ചയ്‌ക്ക് 2ന് ഹോട്ടൽ ഓ ബൈ താമരയിൽ നടക്കും. തിരുവനന്തപുരത്തേക്കും പുറത്തേക്കുമുള്ള വ്യോഗ ഗതാഗത സൗകര്യം വർദ്ധിപ്പിക്കാനുള്ള മാർഗങ്ങൾ ചർച്ച ചെയ്യാനാണ്‌ ഉച്ചകോടി സംഘടിപ്പിക്കുന്നതെന്ന്‌ ശശി തരൂർ എം.പിയും ടി.സി.സി.ഐ പ്രസിഡന്റ്‌ എസ്‌.എൻ. രഘുചന്ദ്രൻ നായരും വാർത്താസമ്മേളനത്തിൽ അറിയിച്ചു.തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം, ട്രിവാൻഡ്രം അജൻഡ ടാസ്‌ക്‌ ഫോഴ്‌സ്‌, എവേക്ക്‌ ട്രിവാൻഡ്രം തുടങ്ങിയവരും ഉച്ചകോടി നടത്തിപ്പിൽ സഹകരിക്കുന്നുണ്ട്. അബ്രഹാം തോമസ്‌, കെ.ശ്രീകാന്ത്‌, രഞ്‌ജിത്‌ രാമാനുജം തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.