ആറ്റിങ്ങൽ:വലിയകുന്ന് താലൂക്കാശുപത്രിയിലെ സാന്ത്വന പരിചരണ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ കിടപ്പു രോഗി-ബന്ധു കുടുംബസംഗമം നടന്നു.നഗരസഭ ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി ഉദ്ഘാടനം ചെയ്തു.കുടുംബസംഗമത്തിൽ പങ്കെടുത്തു.ലയൺസ് ക്ലബിന്റെ നേതൃത്വത്തിൽ സെറിബ്രൽ പാൽസി എന്ന രോഗം ബാധിച്ച 18കാരന് ഓണ സമ്മാനമായി വീൽചെയർ നൽകി.നഴ്സിംഗ് ഓഫീസർ മഞ്ചുഷ 2500 രൂപ വീതം നിർദ്ധനരായ രണ്ട് രോഗികൾക്ക് കൈമാറി.ഓണകിറ്റ് വിതരണവും ഓണക്കോടി വിതരണവും ഓണസദ്യയും നൽകി.നഗരസഭാ വൈസ് ചെയർമാൻ ജി.തുളസീധരൻ പിള്ള,സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ രമ്യസുധീർ,ഗിരിജ,വാർഡ് കൗൺസിർ എം.താഹിർ, ആശുപത്രി സൂപ്രണ്ട് ഡോ.പ്രീതാസോമൻ,ലയൺസ് ക്ലബ് ഭാരവാഹികളായ വിദ്യാധരൻ നായർ,രവീന്ദ്രൻ,പാലിയേറ്റീവ് ശിശ്രൂഷകരായ ശ്രുതി,അശ്വതി,അഖില,ഹെഡ്‌ നഴ്സ് ലാലുസലീം,ലാബ് സൂപ്പർവൈസർ പ്രശാന്ത്,ആശാവർക്കർമാർ, ആശുപത്രി ജീവനക്കാർ എന്നിവർ പങ്കെടുത്തു.