തിരുവനന്തപുരം: ഓണാഘോഷം അടിപൊളിയാക്കാൻ സ്പെഷ്യൽ പായസമുൾപ്പെടെ 9 ഇനം പായസങ്ങളും ഓണസദ്യയുമായാണ് കെ.ടി.ഡി.സി ഒരുങ്ങിയിരിക്കുന്നത്.തമ്പാനൂരിലെ ഹോട്ടൽ ചൈത്രത്തിലും മാസ്കോട്ട് ഹോട്ടലിലും പായസവും ഓണസദ്യയും ലഭ്യമാകും.അട,കടല,പാലട, പാൽപ്പായസം എന്നിവ കൂടാതെ ഓർഡറനുസരിച്ചാകും സ്പെഷ്യൽ ഇനങ്ങളായ മാമ്പഴം, കാരറ്റ്, പൈനാപ്പിൾ, നവരസപ്പായസം, ഗോതമ്പ്പായസം, പരിപ്പ് പായസം എന്നിവയുടെ വിതരണം.ഒരുലിറ്റർ പായസത്തിന് നികുതി ഉൾപ്പെടെ 400 രൂപയും അരലിറ്ററിന് 200 രൂപയുമാണ് വില.ഓണത്തോടനുബന്ധിച്ച് അരലിറ്ററിന്റെ അടപ്പായസവും കാൽലിറ്ററിന്റെ ഏതെങ്കിലും സ്പെഷ്യൽ പായസവും ഉപ്പേരിയും ശർക്കരവരട്ടിയും അടങ്ങുന്ന കോമ്പോ ഓഫറും കെ.ടി.ഡി.സി ഓഫർ ചെയ്യുന്നുണ്ട്.നികുതി ഉൾപ്പെടെ 550 രൂപയാണ് ഇതിന്റെ നിരക്ക്.ഉത്രാടം, തിരുവോണം ദിവസങ്ങളിൽ 24 ഇനം കറികളും പായസവും ഉൾപ്പെടുന്ന ഓണസദ്യയ്ക്ക് ടാക്സ് ഉൾപ്പെടെ 550 രൂപയാണ്. പാഴ്സൽ വാങ്ങുന്നവർക്ക് 600 രൂപയാകും. പായസവും സദ്യയും കെ.ടി.ഡി.സി ഹോട്ടലുകളിൽ നേരിട്ടെത്തി മുൻകൂർ പണമടച്ച് ബുക്ക് ചെയ്യാം.