
കല്ലമ്പലം: നാവായിക്കുളം മനോജ് ഓഡിറ്റോറിയത്തിൽ നടന്ന കർഷക സംഘം കിളിമാനൂർ ഏരിയാ സമ്മേളനം വി.എസ്.പത്മകുമാർ ഉദ്ഘാടനം ചെയ്തു. കെ.വിജയൻ അദ്ധ്യക്ഷനായി. എസ്.ജയചന്ദ്രൻ സ്വാഗതം പറഞ്ഞു. കെ.സി.വിക്രമൻ, പി.എസ്.പ്രശാന്ത്, എസ്.ഹരിഹരൻപിള്ള എന്നിവർ സംസാരിച്ചു. ഭാരവാഹികളായി ഇ.ജലാൽ (പ്രസിഡന്റ്), ബിനു പുളിമാത്ത് (സെക്രട്ടറി), എസ്.മധുസൂദനകുറുപ്പ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.