
തിരുവനന്തപുരം: കാസർകോട്,ഇടുക്കി,വയനാട് ജില്ലകളിലെ സർക്കാർ ഉദ്യോഗസ്ഥർ നിശ്ചിത കാലം ജോലി ചെയ്യുന്നുവെന്ന് ഉറപ്പാക്കാൻ വകുപ്പ് തലവന്മാർക്ക് നിർദ്ദേശം നൽകുമെന്ന് മുഖ്യമന്ത്റി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. ജീവനക്കാർ അവധിയിൽ പോകുമ്പോൾ സുപ്രധാന തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നത് പദ്ധതി നിർവഹണത്തിന് തടസമാകുന്നു.
ഒഴിവുകൾ ഉണ്ടാകുന്ന മുറയ്ക്ക് പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യും. റാങ്ക് ലിസ്റ്റ് നിലവിലില്ലെങ്കിൽ താത്ക്കാലികാടിസ്ഥാനത്തിലുള്ള നിയമനത്തിന് വ്യവസ്ഥയുണ്ട്. എൽ.പി സ്‌കൂൾ ടീച്ചർ 239 ഒഴിവുകളിലേക്ക് അഡ്വൈസ് നൽകി. ക്ലാർക്ക്,ലാസ്റ്റ് ഗ്രേഡ് തസ്തികകളിലേക്ക് ഉടൻ അഡ്വൈസ് നൽകുമെന്നും ഇ.ചന്ദ്രശേഖരന്റെ സബ്മിഷന് മുഖ്യമന്ത്റി മറുപടി നൽകി.