നെടുമങ്ങാട്:ആനാട് ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ ആനാട്,പനവൂർ പഞ്ചായത്തുകളുടെയും കൃഷി ഭവനുകളുടെയും സഹകരണത്തോടെ ഇന്ന് മുതൽ 6 വരെ ബാങ്കിന് സമീപം ജില്ലാതല കാർഷിക പ്രദർശനവും വില്പനയും സംഘടിപ്പിക്കും.മന്ത്രി ജി.ആർ അനിൽ വൈകിട്ട് 4ന് മേള ഉദ്ഘാടനം ചെയ്യും. എം.എൽ.എ ഡി.കെ മുരളി അദ്ധ്യക്ഷത വഹിക്കും. 2ന് വൈകിട്ട് 4ന് 'കാർഷിക മേഖലയിൽ സഹകരണ സ്ഥാപനങ്ങളുടെ പങ്ക്' എന്ന വിഷയത്തിലെ സെമിനാർ കോലിയക്കോട് കൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്യും. 3ന് രാവിലെ 10ന് തേനീച്ച കർഷകരുടെ പരിശീലന ക്ലാസ്, വൈകിട്ട് 5ന് സാംസ്കാരിക സദസ് സംസ്ഥാന ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ മധു ഉദ്ഘാടനം ചെയ്യും. 4ന് വൈകിട്ട് കർഷക കൂട്ടായ്മ വി.ജോയി എം.എൽ.എ ഉദ്ഘാടനം ചെയ്യും. 5ന് വൈകിട്ട് 6ന് നാടൻ പാട്ട്, 6ന് വൈകിട്ട് 4ന് സമാപന സമ്മേളനം മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. അടൂർ പ്രകാശ് എം.പി കർഷകരെ ആദരിക്കും.ആനാട് ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ആർ. അനിൽ കുമാർ, ജനറൽ കൺവീനർ കെ. പ്രഭകുമാർ, ഡയറക്ടർ പി.എസ് ഷൗക്കത്ത് തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.