തിരുവനന്തപുരം:ഐ.ടി.ഐകളിൽ കോഴ്സുകൾ കാലോചിതമായി പരിഷ്‌കരിക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു.ഗവ. ഐ.ടി.ഐ ചാക്ക രാജ്യാന്തര നിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായുള്ള നവീകരണത്തിന്റെ ഒന്നാം ഘട്ടം പൂർത്തിയായതിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.5.23 കോടി രൂപയുടെ സ്‌പെഷ്യൽ ഫണ്ടായി വകയിരുത്തിയ 22 ലക്ഷം രൂപയും ചെലവഴിച്ചാണ് ഐ.ടി.ഐയിൽ ആദ്യഘട്ട വികസന പ്രവൃത്തികൾ പൂർത്തിയാക്കിയിട്ടുള്ളത്.പുതിയ കവാടം, റോഡ്, നവീകരിച്ച ലാബുകൾ,വിർച്വൽ ക്ലാസ് റൂം,സെക്യൂരിറ്റി ക്യാബിൻ, വൈദ്യുതീകരണ പ്രവൃത്തികൾ,ചിതറിക്കിടന്ന വർക്ക് ഷോപ്പുകൾ ക്ലസ്റ്റർ രീതിയിൽ പുനക്രമീകരിക്കൽ,കൂടുതൽ മെഷീനുകൾ ലഭ്യമാക്കൽ എന്നിവ ഉൾപ്പെടെയുള്ള കാര്യങ്ങളാണ് പൂർത്തിയായത്. മന്ത്രി ആന്റണി രാജു അദ്ധ്യക്ഷത വഹിച്ചു. വ്യവസായ പരിശീലന വകുപ്പ് അഡീഷണൽ ഡയറക്ടർ കെ.പി.ശിവശങ്കരൻ,ചാക്ക ഐ.ടി.ഐ പ്രിൻസിപ്പൽ ഷമ്മി ബേക്കർ,കൗൺസിലർ അഡ്വ.എം.ശാന്ത തുടങ്ങിയവർ സംസാരിച്ചു.