1

തിരുവനന്തപുരം:പട്ടാപ്പകൽ ബൈക്ക് മോഷ്ടിച്ച് കടന്നു കളഞ്ഞ പ്രതിയെ പൊലീസ് പിടികൂടി.

ഇരിഞ്ചയം താന്നിമൂട് സ്വദേശി ജ്യോതിഷിനെയാണ് (23) മെഡിക്കൽ കോളേജ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ 28ന് തുറിവിക്കൽ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിന് മുൻവശം സൂക്ഷിച്ചിരുന്ന ആക്ടീവ സ്കൂട്ടറാണ് ജ്യോതിഷ് മോഷ്ടിച്ചത്.തുടർന്ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ സമീപത്തുള്ള സി.സി ടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്.

പിടിയിലായ പ്രതിയിൽ നിന്ന് മോഷണം പോയ ബൈക്ക് കണ്ടെടുത്തു.ഇതു കൂടാതെ നെടുമങ്ങാട് ഭാഗത്ത് കട കുത്തിത്തുറന്ന് മോഷണം ചെയ്തതായും മൺവിള ഭാഗത്തുള്ള എ.ടി.എം കമ്പിപ്പാര ഉപയോഗിച്ച് കുത്തിത്തുറന്ന് മോഷണം ചെയ്യാൻ ശ്രമിച്ചതായും പ്രതി സമ്മതിച്ചു. മെഡിക്കൽ കോളേജ് ഇൻസ്‌പെക്ടർ പി.ഹരിലാലിന്റെ നേതൃത്വത്തിൽ എസ്.ഐ പ്രശാന്ത്,രതീഷ്,സീനിയർ സി.പി.ഒമാരായ ജവാദ്,നാരായണൻ,അഭിലാഷ്, ഷൈനു,വിപിൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ റിമാൻഡ് ചെയ്തു.