covid-vaccine

തിരുവനന്തപുരം: ആദ്യത്തെ രണ്ട് ഡോസ് ഏതുതരം കൊവിഡ് വാക്‌സിൻ സ്വീകരിച്ചവർക്കും കരുതൽ ഡോസായി കോർബിവാക്‌സ് എടുക്കാമെന്ന് വീണാ ജോർജ് അറിയിച്ചു. മുമ്പ് ഒന്നും രണ്ടും ഡോസായി സ്വീകരിച്ച അതേ മരുന്നാണ് കരുതൽ ഡോസായി എടുക്കേണ്ടിയിരുന്നത്. കൊവിൻ പോർട്ടലിലും മാറ്റം വരുത്തിയിട്ടുണ്ട്. നിലവിൽ 12 മുതൽ 14 വയസ് വരെയുള്ള കുട്ടികൾക്ക് മാത്രമാണ് കോർബിവാക്‌സ് നൽകുന്നത്. എന്നാൽ കരുതൽ ഡോസായി കോർബിവാക്‌സ് ഫലപ്രദമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ വിദഗ്ദ്ധസമിതി നിർദ്ദേശിച്ചു. 18 വയസിന് മുകളിലുള്ളവർ രണ്ടാം ഡോസ് വാക്‌സിനെടുത്ത് ആറ് മാസത്തിന് ശേഷമാണ് കരുതൽ ഡോസ് എടുക്കേണ്ടത്. പഠനത്തിനും ജോലിക്കും വിദേശത്ത് പോകുന്നവർക്ക് 90 ദിവസം കഴിഞ്ഞും കരുതൽ ഡോസ് എടുക്കാം.