
തിരുവനന്തപുരം: ഓണാഘോഷത്തിന്റെ പേരിൽ വിദ്യാർത്ഥികൾ നിയമം ലംഘിച്ചാൽ നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്. വാഹനങ്ങളിൽ രൂപമാറ്റം വരുത്തുകയോ അമിതമായ ശബ്ദ, വെളിച്ച സംവിധാനങ്ങൾ ഘടിപ്പിക്കുകയോ ചെയ്യരുത്. അഭ്യാസ പ്രകടനങ്ങൾ നടക്കുന്നില്ലെന്ന് സ്കൂൾ, കോളേജ് അധികൃതർ ഉറപ്പാക്കണം. മാതാപിതാക്കൾ ഇവരുടെ വാഹന ഉപയോഗം നിരീക്ഷിക്കണം.