k-sudhakaran-

തിരുവനന്തപുരം : സഹകരണ പ്രസ്ഥാനത്തിന്റെ വിശ്വാസ്യത നഷ്ടപ്പെടുത്തിയതിന്റെ പൂർണ്ണ ഉത്തരവാദിത്വം കേരള സർക്കാരിനാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ.എം.പി പറഞ്ഞു.സഹകരണ മേഖലയിൽ ഇന്നുള്ള പ്രശ്നങ്ങൾ പഠിക്കാൻ സർക്കാർ തയ്യാറാകണമെന്നും കെ.സുധാകരൻ പറഞ്ഞു.വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള കോ ഓപ്പറേറ്റീവ് എംപ്ലോയിസ് ഫ്രണ്ടിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് മാർച്ചും ധർണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.സംസ്ഥാന പ്രസിഡന്റ് പി. കെ. വിനയകുമാർ അദ്ധ്യക്ഷത വഹിച്ചു.എം. എൽ. എ. മാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, എൽദോസ് കുന്നപ്പിള്ളി, ടി.വി ഇബ്രാഹിം, എൻ.ഷംസുദ്ധീൻ, സഹകരണ ജനാധിപത്യവേദി സംസ്ഥാന പ്രസിഡന്റ് കരകുളം കൃഷ്ണപിള്ള, സാബു.പി വാഴയിൽ, ടി.വി ഉണ്ണികൃഷ്ണൻ, എം.രാജു, ടി.സി. ലൂക്കോസ്, സി.കെ മുഹമ്മദ് മുസ്തഫ, എം.ആർ സാബുരാജൻ, എൻ.സുഭാഷ്‌കുമാർ,ബി. ആർ അനിൽകുമാർ, സി. ശ്രീകല, പി. ശോഭ, ജനറൽ സെക്രട്ടറി അശോകൻ കുറുങ്ങപ്പള്ളി, ഇ.ഡി. സാബു എന്നിവർ പങ്കെടുത്തു.