തിരുവനന്തപുരം: വയോജനങ്ങളുടെ അവകാശങ്ങൾ നേടിയെടുക്കാനുള്ള പ്രക്ഷോഭത്തിന്റെ ഭാഗമായി സീനിയർ സിറ്റിസൺസ് സർവീസ് കൗൺസിൽ സെക്രട്ടേറിയറ്റ് പടിക്കൽ നടത്തിയ ധർണ സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം വി.പി.ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി എസ്. ഹനീഫാ റാവുത്തർ, ജില്ലാ പ്രസിഡന്റ് പി.ചന്ദ്രസേനൻ, സെക്രട്ടറി പി.വിജയമ്മ, ഓർഗനൈസിംഗ് സെക്രട്ടറി കെ.എൽ.സുധാകരൻ, ട്രഷറർ ജി.സുരേന്ദ്രൻ പിള്ള , നിസാറുദീൻ എന്നിവർ സംസാരിച്ചു. വഞ്ചിയൂർ ഗോപാലകൃഷ്ണൻ, ജി. കൃഷ്ണൻകുട്ടി, സരോജാ നാരായണൻ, ഐ. രമണി, എൻ. നാരായണ ശർമ്മ,സി.കെ. ചെട്ടിയാർ, കെ.സുകുമാരപിള്ള ,എ.എം. ദേവദത്തൻ എന്നിവർ നേതൃത്വം നൽകി.