prava

തിരുവനന്തപുരം: പ്രവാസികൾക്ക് ഫലപ്രദമായ പുനരധിവാസ പദ്ധതികൾ നടപ്പാക്കുന്നതിൽ ഇടതുസർക്കാർ പരാജയമാണെന്ന് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. പ്രവാസി ലീഗ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച സെക്രട്ടേറിയേറ്റ് ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം സംസ്ഥാന പ്രസിഡന്റ് ഹനീഫ മൂന്നിയൂർ അദ്ധ്യക്ഷത വഹിച്ചു.

ജനറൽ സെക്രട്ടറി കെ.പി. ഇമ്പിച്ചി മമ്മു, എം.എൽഎമാരായ അഡ്വ.എൻ. ഷംസുദ്ധീൻ, പി. ഉബൈദുള്ള, കുറുക്കോളി മൊയ്തീൻ, പി. അബ്ദുൾ ഹമീദ്, മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി ബീമാപ്പള്ളി റഷീദ്, എസ് ടി.യു പ്രസിഡന്റ് അഡ്വ.എം. റഹ്മത്തുള്ള, തോന്നയ്‌ക്കൽ ജമാൽ, കണിയാപുരം ഹലീം, നസീം ഹരിപ്പാട്, കാപ്പിൽ മുഹമ്മദ് പാഷ, കെ.സി. അഹമ്മദ്, ജലീൽ വലിയകത്ത്, പി.എം.കെ.കാഞ്ഞിയുർ, ഉമയനല്ലൂർ ശിഹാബുദ്ധീൻ, കെ.വി.മുസ്തഫ, സലാം വളാഞ്ചേരി, എൻ.പി.ഷംസുദീൻ എന്നിവർ പങ്കെടുത്തു.

ഫോട്ടോ: പ്രവാസി ലീഗ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച സെക്രട്ടേറിയേറ്റ് ധർണ

മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യുന്നു