motor

തിരുവനന്തപുരം:തലസ്ഥാനത്ത് നടക്കുന്ന സി.പി.ഐ സംസ്ഥാന സമ്മേളനം വിജയിപ്പിക്കാൻ മോട്ടോർ തൊഴിലാളിയൂണിയൻ (എ.ഐ.ടി.യു.സി) ജില്ലാ കൺവെൻഷൻ തീരുമാനിച്ചു. 30ന് നടക്കുന്ന പൊതുയോഗത്തിൽ ജില്ലയിലെ മുഴുവൻ മോട്ടോർ തൊഴിലാളികളും കുടുംബ സമേതം പങ്കെടുക്കും.എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറിയും യൂണിയൻ പ്രസിഡന്റുമായ മീനാങ്കൽ കുമാർ അദ്ധ്യക്ഷത വഹിച്ചു.സി.പി.ഐ ജില്ലാ സെക്രട്ടറിയും സംസ്ഥാന സമ്മേളന സ്വാഗതസംഘം ജനറൽ കൺവീനറുമായ മാങ്കോട് രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.യൂണിയൻ ജനറൽ സെക്രട്ടറി പട്ടം ശശിധരൻ സ്വാഗതം പറഞ്ഞു.എ.ഐ.ടി.യു.സി ജില്ലാ പ്രസിഡന്റ് സോളമൻ വെട്ടുകാട്,ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ പി.എസ്.നായിഡു,സുനിൽ മതിലകം,യൂണിയൻ ഭാരവാഹികളായ മൈക്കിൾ ബാസ്റ്റിൻ,കാലടി പ്രേമചന്ദ്രൻ,ഗണേശൻ നായർ എന്നിവർ പ്രസംഗിച്ചു.