
നെടുമങ്ങാട്: നഗരസഭയയുടെ ഓണാഘോഷത്തിന്റെ ഭാഗമായുളള പുസ്തകമേളയുടെ ഉദ്ഘാടനവും ആദ്യ പുസ്തക വില്പനയും നഗരസഭാ ചെയർ പേഴ്സൺ സി. എസ് ശ്രീജ നിർവഹിച്ചു. കവി പി. എസ് ഉണ്ണിക്കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ പി. ഹരികേശൻ, ബി സതീശൻ, മുൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എസ്. എസ് ബിജു, കൗൺസിലർ സുമയ്യാ മനോജ്, സ്മൃതി സാംസ്കാരിക വേദി സെക്രട്ടറി കെ. സി. സാനുമോഹൻ, പുസ്തകോത്സവ സമിതിയംഗം ശശികുമാർ, അപ്പുക്കുട്ടൻ, നെടുമങ്ങാട് ഗവ.കോളേജ് എൻ.എസ്.എസ് ഓഫീസർ അനീഷ് തുടങ്ങിയവർ സംസാരിച്ചു. കൺവീനർ എസ്.ടി ബിജു സ്വാഗതവും ജനറൽ സെക്രട്ടറി സുരാജ് വ്യാസ നന്ദിയും പറഞ്ഞു. പുസ്തകോത്സവത്തോടനുബന്ധിച്ച് സാഹിത്യോത്സവവും പ്രതിഭകൾക്ക് ആദരവും 2ന് രാവിലെ 9ന് മന്ത്രി ജി. ആർ അനിൽ ഉദ്ഘാടനം ചെയ്യും. ടൗൺഹാളിനു സമീപത്തെ ത്രിവേണി മന്ദിരത്തിലാണ് പുസ്തകമേള ഒരുക്കിയിട്ടുളളത്. പ്രമുഖ പ്രസാദകർ പങ്കെടുക്കുന്ന പുസ്തകമേളയിൽ വിദ്യാർത്ഥികൾക്കും ഗ്രന്ഥശാലകൾക്കും ഡിസ്കൗണ്ട് ഏർപ്പെടുത്തിയിട്ടുണ്ട്.