
തിരുവനന്തപുരം: ചോദ്യങ്ങൾക്ക് ഒരേ ഉത്തരം നൽകിയതിന് മന്ത്രി വീണാജോർജ്ജിനെ താക്കീത് ചെയ്തിട്ടില്ലെന്നും പരാതികളിൽ സ്വീകരിക്കുന്ന പൊതുനടപടിക്രമം മാത്രമാണിതെന്നും സ്പീക്കർ എം.ബി രാജേഷിന്റെ റൂളിംഗ്. എ.പി.അനിൽകുമാറിന്റെ പരാതിയിൽ, ഒരു ചോദ്യത്തിന്റെ വ്യത്യസ്ത പിരിവുകൾക്ക് ഒരേ മറുപടി നൽകിയ നടപടി ശരിയായ പ്രവണതയല്ലെന്നും ഭാവിയിൽ ആവർത്തിക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്നും മന്ത്റിയെ അറിയിക്കാൻ സ്പീക്കർ ഉത്തരവിറക്കിയിരുന്നു. ഇക്കാര്യം എ.പി അനിൽകുമാറിനെയും അറിയിച്ചു. ഇക്കാര്യത്തിൽ അസാധാരണമായ ഒന്നും സംഭവിച്ചിട്ടില്ലെന്നും റൂളിംഗിൽ പറയുന്നു.