
കഴക്കൂട്ടം: ആംബുലൻസിടിച്ച് പരിക്കേറ്റ് സ്വകാര്യ ആശുപത്രിയിൽ ചികിത്സിയിലായിരുന്ന ചന്തവിള ദീപത്തിൽ ധനീഷ് (ചന്തു -33) മരിച്ചു. ചൊവ്വാഴ്ച രാത്രി 8.10 ന് കഴക്കൂട്ടം ബ്ലോക്ക് ഓഫീസിനു മുന്നിലായിരുന്നു അപകടം. നിയന്ത്രണം വിട്ട ആംബുലൻസ് ഡിവൈഡർ തകർത്ത് എതിർവശത്തു നിന്നു വന്ന രണ്ടു കാറുകളിലും സ്കൂട്ടറിലും ഇടിക്കുകയായിരുന്നു. സ്കൂട്ടറിൽ കഴക്കൂട്ടത്തേക്ക് പോവുകയായിരുന്ന ധനീഷ് ആംബുലൻസിനടിയിൽപ്പെട്ടു. നാട്ടുകാരും പൊലീസും ചേർന്ന് ഇയാളെ മെഡിക്കൽ കോളേജ് ആശുപത്രിയിലും തുടർന്ന് സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും രാത്രി 12.30 ന് മരിച്ചു. അഗ്രികൾച്ചറൽ ഇംപ്രൂവ്മെന്റ് സൊസൈറ്റി ജീവനക്കാരനാണ്. ഭാര്യ: അനുപമ. അച്ഛൻ: പരേതനായ ശശിധരൻ നായർ. അമ്മ : പ്രേമകുമാരി. സഹോദരി: ധന്യ.