
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ബസിൽ മിൽമ ഉത്പന്നങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്ന മിൽമ ഫുഡ് ട്രക്ക് പദ്ധതി തമ്പാനൂർ ബസ് സ്റ്റാൻഡിൽ ആരംഭിച്ചു. മിൽമ തിരുവനന്തപുരം മേഖലാ യൂണിയൻ കെ.എസ്.ആർ.ടി.സിയുമായി സഹകരിച്ച് ബസ് രൂപമാറ്റം വരുത്തിയുണ്ടാക്കിയ ഫുഡ് ട്രക്കിന്റെ ഉദ്ഘാടനം മന്ത്രി ജെ. ചിഞ്ചുറാണി നിർവഹിച്ചു.
കെ.എസ്.ആർ.ടി.സിയുടെ ഷോപ്‌സ് ഓൺ വീൽസ് എന്ന ആശയം അടിസ്ഥാനപ്പെടുത്തി മിൽമയുമായി കൈകോർത്ത് വിവിധ ഡിപ്പോകളിൽ ഫുഡ് ട്രക്കുകൾ സ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് തമ്പാനൂരിലും ആരംഭിക്കുന്നതെന്ന് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച മന്ത്രി ആന്റണി രാജു പറഞ്ഞു. അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി കൺവീനർ എൻ. ഭാസുരാംഗൻ സ്വാഗതം പറഞ്ഞു. കമ്മിറ്റി അംഗം വി.എസ്. പദ്മകുമാർ, മാനേജിംഗ് ഡയറക്ടർ ഡി.എസ്. കോണ്ട, മിൽമ തിരുവനന്തപുരം ഡെയറി സീനിയർ മാനേജർ ജി. ഹരിഹരൻ എന്നിവർ പങ്കെടുത്തു. മിൽമ തിരുവനന്തപുരം മേഖലയുടെ നേതൃത്വത്തിലുള്ള മൂന്നാമത്തെ ഫുഡ് ട്രക്കാണ് തമ്പാനൂരിലേത്.
ഫോട്ടോ: തമ്പാനൂർ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിലെ മിൽമ ഫുഡ് ട്രക്കിന്റെ ഉദ്ഘാടനം മന്ത്രി ജെ. ചിഞ്ചുറാണി നിർവഹിക്കുന്നു. മന്ത്രി ആന്റണി രാജു, മേഖലാ യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി കൺവീനർ എൻ. ഭാസുരാംഗൻ, അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി അംഗം വി.എസ്. പദ്മകുമാർ, മാനേജിംഗ് ഡയറക്ടർ ഡി.എസ്. കോണ്ട എന്നിവർ സമീപം