ku

തിരുവനന്തപുരം: കേരളസർവകലാശാല ജനുവരിയിൽ നടത്തിയ ബി.ടെക്. പാർട്ട് ടൈം റീസ്ട്രക്ച്ചേർഡ് നാലാം സെമസ്​റ്റർ (2008 & 2013 സ്‌കീം), അഞ്ചാം സെമസ്​റ്റർ (2008 സ്‌കീം), ആറാം സെമസ്​റ്റർ (2008 സ്‌കീം) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

എം.എസ്.ഡബ്ല്യൂ., എം.എസ്.ഡബ്ല്യൂ.(ഡിസാസ്​റ്റർ മാനേജ്‌മെന്റ്), എം.എ.എച്ച്.ആർ.എം. (എം.എ. ഹ്യൂമൻ റിസോഴ്സസ് മാനേജ്‌മെന്റ്) എന്നീ കോഴ്സുകളിലേക്കുള്ള പ്രവേശനപരീക്ഷയ്ക്ക് 5വരെ www.admissions.keralauniversity.ac.in വെബ്സൈറ്റിൽ അപേക്ഷിക്കാം.

ഒന്നാം സെമസ്​റ്റർ ബി.ടെക്. റെഗുലർ (2021 അഡ്മിഷൻ) ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി (2020 അഡ്മിഷൻ) യു.സി.ഇ.കെ. (2020 സ്‌കീം), ജൂലായ് 2022 പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

മാനേജ്‌മെന്റ് പഠനകേന്ദ്രങ്ങളിൽ (യു.ഐ.എം.) എം.ബി.എ. (ഫുൾടൈം) കോഴ്സിലേക്ക് പ്രവേശനത്തിനുളള നോട്ടിഫിക്കേഷനിൽ മാറ്റം വരുത്തി. വിശദാംശങ്ങൾ www.admissions.keralauniversity.ac.in വെബ്സൈറ്റിൽ.