
തിരുവനന്തപുരം: കനത്ത മഴയിൽ സിഗ്നൽ തകരാർ മൂലം തടസപ്പെട്ട സർവീസുകൾ പുനഃസ്ഥാപിച്ചതായി റെയിൽവേ അറിയിച്ചു. ഇന്നലെ രാവിലെ 8.50ന് കായംകുളത്ത് നിന്ന് പുറപ്പെടേണ്ട ആലപ്പുഴ വഴിയുള്ള എറണാകുളം അൺ റിസേർവ്ഡ് എക്സ്‌പ്രസ് റദ്ദാക്കി. ഏറനാട് എക്സ്പ്രസ്, റപ്തിസാഗർ, ബിലാസ്‌പുർ സൂപ്പർഫാസ്റ്റ് ട്രെയിനുകൾ വൈകിയാണ് ഓടിയത്. നാഗർകോവിൽ നിന്ന് ഇന്നലെ വെളുപ്പിന് രണ്ടിന് പുറപ്പെടേണ്ട ഏറനാട് എക്സ്പ്രസ് ഒരുമണിക്കൂറും
രാവിലെ 6.35 ന് കൊച്ചവേളിയിൽ നിന്നുള്ള ഗോരഖ്പൂർ റപ്തിസാഗർ സൂപ്പർഫാസ്റ്റ് ആറുമണിക്കൂറും 8.30ന് എറണാകുളത്തു നിന്ന് പുറപ്പെടേണ്ട ബിലാസ്പൂർ സൂപ്പർ ഫാസ്റ്റ് ഒന്നേമുക്കാൽ മണിക്കൂറും വൈകിയാണ് ഓടിയത്. പരവൂരിലെ സിഗ്നൽ തകരാർ പരിഹരിച്ചതായും റെയിൽവേ അറിയിച്ചു.